Connect with us

Covid19

സംസ്ഥാനത്ത് നാല് കൊവിഡ് മരണം കൂടി

Published

|

Last Updated

തിരുവനന്തപുരം/പത്തനംതിട്ട/കോഴിക്കോട് | സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ ഒന്നു വീതവും കോഴിക്കോട് ജില്ലയില്‍ രണ്ട് മരണവുമാണ് സംഭവിച്ചത്.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബഷീര്‍ (44), പത്തനംതിട്ട തിരുവല്ല കുറ്റൂര്‍ സ്വദേശി മാത്യു (60), കോഴിക്കോട് ഫറോക്ക് സ്വദേശിനി രാജലക്ഷ്മി (61), വടകര സ്വദേശി മോഹനന്‍ (68) എന്നിവരാണ് മരിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബഷീറിന്റെ മരണം. വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മാത്യു മരിച്ചത്.
രാജലക്ഷ്മിയുടെ രോഗ ഉറവിടം വ്യക്തമല്ലെന്ന് കൊവിഡ് നോഡല്‍ ഓഫീസര്‍ അറിയിച്ചു. മകന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇവര്‍ ആശുപത്രിയില്‍ നിന്നിരുന്നു. ഇവരുടെ ബന്ധുക്കളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വടകര സ്വദേശി മോഹനന് വൃക്ക രോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Latest