Connect with us

Covid19

25 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് കേസ്; മരണം 49000ത്തിന് മുകളില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ആറ് മാസം പിന്നിട്ടിട്ടും രാജ്യത്തെ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി കുതിക്കുന്നു. ആകെ രോഗബാധിതരുടെ എണ്ണം 25 ലക്ഷം പിന്നിട്ടു. കൃത്യമായി പറഞ്ഞാല്‍ 25,26,193 പേര്‍ക്കാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചത്. 4,036 പേര്‍ക്ക് ഇക്കാലയളവില്‍ ജീവനും നഷ്ടപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 65,002 കേസുകളും 996 മരണവുമാണ് രാജ്യത്തുണ്ടായതത്. രാജ്യത്ത് ഇപ്പോള്‍ 6,68,220 പേരാണ് ചികിത്സയിലുള്ളത്. 18,08,937 പേര്‍ രോഗമുക്തി നേടി. രോഗവ്യാപനത്തിന് ഒപ്പം കൊവിഡ് മുക്തരാകുന്നവരുടെ നിരക്കും ഉയരുന്നത് ആശ്വാസകരമാണ്.
മഹാരാഷ്ട്രയില്‍ ഇന്നലെ 12608 കേസും 364 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത് . സംസ്ഥാനത്ത് 572734 പേര്‍ ആകെ രോഗബാധിതരായപ്പോള്‍ 19427 പേര്‍ക്ക് ജീവനും നഷ്ടപ്പെട്ടു. തമിഴ്‌നാട്ടില്‍ ഇന്നലെ 5890 കേസുകളും 117 മരണവുമുണ്ടായി. ആന്ധ്രയില്‍ 8943 കേസും 97 മരണവും കര്‍ണാടകയില്‍ 7908 കേസും 104 മരണവും റിപ്പോര്‍ട്ട് ചെയ്തു.

 

 

Latest