Connect with us

Covid19

ചൈനീസ് കമ്പനിയുടെ കൊവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് പഠനം

Published

|

Last Updated

ബീജിംഗ് | ചൈനീസ് കമ്പനിയായ സിനോഫോം വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ സുരക്ഷിതമെന്ന് ഗവേഷകര്‍. ഇതുവരെ വാക്‌സിന്‍ പരീക്ഷണം നടത്തിയവരില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും പരീക്ഷണങ്ങളില്‍ വാക്‌സിന്‍ ആന്റിബോഡികളെ ഉത്തേജിപ്പിക്കുന്നതാതും കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു.

സിനോഫോം യുഎഇയുമായി ചേര്‍ന്നാണ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 320ലേറെപ്പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ഇവരില്‍ നടത്തി പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ അവകാശവാദം.
റഷ്യയുടെ വാക്്‌സിന്‍ ഇതിനകം പുറത്തിറങ്ങിയിരുന്നു. പ്രസിഡന്റ് പുടിന്റെ മകള്‍ക്കടക്കം വാക്‌സിന്‍ കുത്തിവെപ്പും നടത്തിയിരുന്നു. നിരവധി ലോകരാജ്യങ്ങള്‍ ഈ മരുന്നിനായി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

 

 

Latest