Connect with us

Gulf

ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം; സഊദി ലുലുവില്‍ ഇന്ത്യ ഫെസ്റ്റിന് തുടക്കമായി

Published

|

Last Updated

റിയാദ് | ഇന്ത്യയുടെ 74 ാം സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് സഊദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. ഉത്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് സ്വീകരിച്ചാണ് ലുലു ഈ വര്‍ഷത്തെ ഫെസ്റ്റില്‍ എത്തിച്ചിരിക്കുന്നത്. രണ്ടായിരത്തിലധികം ജനപ്രിയ ഇന്ത്യന്‍ വിഭവങ്ങളാണ് ഫെസ്റ്റിലുള്ളതെന്ന് ലുലു ഡയറക്ടര്‍ ഷഹീം മുഹമ്മദ് പറഞ്ഞു. സഊദി അറേബ്യയുമായി ഭൂമിശാസ്ത്രപരമായി കൂടുതല്‍ അടുത്ത പ്രദേശമെന്ന നിലയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ വളരെ വേഗത്തില്‍ എത്തിക്കാന്‍ സാധിച്ചുവെന്നതാണ് ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന്റെ പ്രത്യേകത. കൂടുതല്‍ കാര്‍ഷികോത്പന്നങ്ങള്‍ എത്തിച്ചേരുന്നതോടെ പ്രദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള കാര്‍ഷിക രംഗത്തെ സാംസ്‌ക്കാരിക വൈവിധ്യം വിളിച്ചോതുന്നതായി മാറും.

ഫെസ്റ്റില്‍ വിവിധതരം ഇന്ത്യന്‍ ഉത്പന്നങ്ങളും ജനപ്രിയ റെഡി-ടു-ഈറ്റ് ഉത്പന്നങ്ങളും പരമ്പരാഗത മധുര പലഹാരങ്ങളുമുണ്ട്. പ്രദര്‍ശനം ആഗസ്റ്റ് 18 വരെ നീണ്ടുനില്‍ക്കും. ഫെസ്റ്റിന്റെ ഭാഗമായി ലഘുഭക്ഷണങ്ങള്‍, സ്റ്റേഷനറി, സ്‌കൂള്‍ യൂനിഫോം, ഷൂസ്, ബാഗുകള്‍, ബാക്ക്-ടു-സ്‌ക്കൂള്‍ തുടങ്ങിയവക്ക് പ്രത്യേക ഓഫറുകളുമുണ്ട്. നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 55,000 ജീവനക്കാരുമായി 191 ലുലു ഔട്ട് ലെറ്റുകളാണ് പ്രവര്‍ത്തിച്ചു വരുന്നത്.