Connect with us

Business

ഇലക്ട്രിക് വിമാനം നിര്‍മിക്കാനൊരുങ്ങി ടെസ്ല

Published

|

Last Updated

ന്യൂയോര്‍ക്ക് | ഇലക്ട്രിക് വാഹന നിര്‍മാണത്തില്‍ മുന്‍പന്തിയിലുള്ള ടെസ്ല കമ്പനി വൈദ്യുത വിമാനം നിര്‍മിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇലക്ട്രിക് വിമാനത്തിന് വരെ ഉപയോഗിക്കാവുന്ന ബാറ്ററി സെല്ലുകളിലേക്ക് വെളിച്ചം വീശുന്ന കണ്ടുപിടുത്തം കമ്പനിയുടെ ബാറ്ററി ഗവേഷണ വിഭാഗം നടത്തിയിട്ടുണ്ട്.

ടെസ്ലയുടെ ബാറ്ററി ഗവേഷണ വിഭാഗത്തിന്റെ പ്രബന്ധം ഈയടുത്ത് പ്രസിദ്ധീകരിച്ചിരുന്നു. ആനോഡ് രഹിത ലിഥിയം മെറ്റല്‍ ബാറ്ററി സെല്‍ ഉപയോഗിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ശേഷി 280 കിലോമീറ്റര്‍ വരെ ഉയര്‍ത്താനാകുമെന്ന് മാത്രമല്ല, വൈമാനിക മേഖലയിലും ഉപയോഗിക്കാമെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

നഗര വ്യോമയാനം എന്നാണ് പ്രബന്ധത്തില്‍ പറഞ്ഞിരിക്കുന്നത്. ഇതിനര്‍ഥം, എയര്‍ ടാക്‌സികളാണ്. അല്ലാതെ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന ബോയിംഗ്, എയര്‍ബസ് വിമാനങ്ങളല്ല. നിലവില്‍ പരീക്ഷണഘട്ടത്തിലുള്ള ഇത്തരം ബാറ്ററികള്‍ വൈദ്യുത വാഹന മേഖലയില്‍ വന്‍കുതിച്ചുചാട്ടത്തിന് ഇടയാക്കും.

Latest