ഉപയോക്താക്കള്‍ ഒരു വര്‍ഷം മുമ്പ് ഡിലീറ്റ് ചെയ്ത ഫോട്ടോകളും മെസ്സേജുകളും നിലനിര്‍ത്തി ഇന്‍സ്റ്റഗ്രാം

Posted on: August 14, 2020 7:46 pm | Last updated: August 14, 2020 at 7:46 pm

ന്യൂയോര്‍ക്ക് | ഉപയോക്താക്കള്‍ ഒരു വര്‍ഷം മുമ്പ് ഡിലീറ്റ് ചെയ്ത സ്വകാര്യ സന്ദേശങ്ങളും ഫോട്ടോകളും സര്‍വറില്‍ നിലനിര്‍ത്തി ഇന്‍സ്റ്റഗ്രാം. ആപ്പിലെ ഒരു ബഗാണ് ഇതിന് കാരണം. കഴിഞ്ഞ ഒക്ടോബറില്‍ ഒരു സുരക്ഷാ ഗവേഷകനാണ് ഇത്തരമൊരു ബഗിന്റെ സാന്നിധ്യത്തെ സംബന്ധിച്ച് ഇന്‍സ്റ്റഗ്രാമിന് അറിയിപ്പ് നല്‍കിയത്.

ഇന്‍സ്റ്റഗ്രാമിന്റെ സര്‍വറുകളിലൊന്നിലാണ് ഡിലീറ്റ് ചെയ്ത തീയതി സൂക്ഷിക്കുന്നുണ്ടായിരുന്നത്. ബഗിനെ ഒഴിവാക്കുക മാത്രമല്ല വീഴ്ച ചൂണ്ടിക്കാട്ടിയ ഗവേഷകന് നാലര ലക്ഷം രൂപ പാരിതോഷികം നല്‍കുകയും ചെയ്തിട്ടുണ്ട്.

ഉപയോക്താക്കള്‍ ഡിലീറ്റ് ചെയ്താലും മുഴുവന്‍ ഡാറ്റയും സര്‍വറില്‍ നിന്ന് ഒഴിവാക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ സാധാരണ കുറച്ചുസമയം പിടിക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിന്റെ കാര്യത്തില്‍ ഒരു വര്‍ഷത്തിലേറെ ഇത്തരം ഡാറ്റ സര്‍വറില്‍ സൂക്ഷിക്കപ്പെട്ടു. സുരക്ഷാ ഗവേഷകനായ സൗഗത് പൊഖ്‌റിയാല്‍ ആണ് പോരായ്മ കണ്ടെത്തിയത്.

ALSO READ  കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഇനി ഡിജിറ്റൽ യുദ്ധം