Connect with us

Science

1200 പ്രകാശ വര്‍ഷം അകലെ കുഞ്ഞന്‍ ക്ഷീരപഥത്തെ കണ്ടെത്തി

Published

|

Last Updated

പാരീസ് | പ്രപഞ്ചത്തിന്റെ പ്രാരംഭദശകളെ സംബന്ധിച്ച നമ്മുടെ ധാരണക്ക് വലിയ വെല്ലുവിളിയുയര്‍ത്തുന്ന കുഞ്ഞന്‍ ക്ഷീരപഥത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. 1200 പ്രകാശ വര്‍ഷം അകലെയാണ് ഈ കുഞ്ഞന്‍ സൗര സംവിധാനമുള്ളത്. ഇതുവരെ കണ്ടെത്തിയതില്‍ നമ്മുടെ ക്ഷീരപഥത്തോട് സാമ്യമുള്ളതും ഏറ്റവും ദൂരത്തുള്ളതുമായ ഗാലക്‌സി കൂടിയാണിത്.

എസ്പിടി0418-47 എന്നാണ് ഈ ക്ഷീരപഥത്തിന്റെ പേര്. അതായത് ഇതില്‍ നിന്നുള്ള പ്രകാശം ഭൂമിയിലെത്താന്‍ ആയിരക്കണക്കിന് വര്‍ഷങ്ങളെടുക്കുമെന്ന് ഇത് കണ്ടെത്താനുള്ള പഠനത്തില്‍ ഏര്‍പ്പെട്ട യൂറോപ്യന്‍ സൗത്തേണ്‍ ഒബ്‌സര്‍വേറ്ററി (ഇസോ) അറിയിച്ചു. കുഞ്ഞന്‍ ക്ഷീരപഥം ചിലിയിലെ അല്‍മ റേഡിയോ ടെലിസ്‌കോപിലാണ് പതിഞ്ഞത്.

നമ്മുടെ ക്ഷീരപഥത്തിന് സമാനമായ സവിശേഷതകളാണ് ഇതിനുള്ളത്. ചുറ്റിക്കൊണ്ടിരിക്കുന്ന തളിക പോലുള്ള സവിശേഷതകളും പുറത്തേക്ക് ഉന്തിനില്‍ക്കുന്ന ഭാഗവും കുഞ്ഞന്‍ ക്ഷീരപഥത്തിനുണ്ട്. പുറത്തേക്ക് ഉന്തിനില്‍ക്കുന്ന ക്ഷീരപഥം പ്രപഞ്ചത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

Latest