Connect with us

National

സ്വാതന്ത്ര്യദിനം: ചെങ്കോട്ടയില്‍ എത്തുന്നവര്‍ കര്‍ശനമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി| 74ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാകയുയര്‍ത്തല്‍ ചടങ്ങ് ചെങ്കോട്ടയില്‍ നടത്താന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ചടങ്ങ് നടത്തുകയെന്ന് സര്‍ക്കാര്‍ പറഞ്ഞു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ എല്ലാ സുരക്ഷാക്രമീകരണങ്ങള്‍ നടപ്പാക്കണമെന്നും സാമൂഹിക അകലം പാലിക്കല്‍ മാനദണ്ഡം നടപ്പാക്കണമെന്നും കേന്ദ്രം അറിയിച്ചു.

സീറ്റുകള്‍ തമ്മില്‍ അറ് അടി അകലം പാലിച്ചാകാണം സ്ഥാപിക്കേണ്ടത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കൊവിഡ് വ്യാപനത്തിനിടക്കാണ് രാജ്യത്ത് സ്വാതന്ത്ര്യദിനമാഘോഷിക്കുന്നത്.

വാഹനങ്ങളുടെ കടന്ന് വരവ് സുഗമമാക്കുന്നതിന് പാര്‍ക്കിംഗ് പ്രദേശത്ത് ഇഷ്ടിക്കൊണ്ട് തരംതിരിച്ചിട്ടുണ്ട്. ക്ഷണം ലഭിച്ചവര്‍ക്ക് മാത്രമേ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളു. 4000 പേര്‍ക്കാണ് ഇതുവരെ ഔദ്യോഗിക ക്ഷണം നല്‍കിയിട്ടുള്ളു. എല്ലാ ക്ഷണക്കത്തിലും കൊവിഡ് മാര്‍ഗമനിര്‍ദേശ്ങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നല്‍കിയതെന്നും സര്‍ക്കാര്‍ അറിയിച്ചു.

നാല് പ്രധാന സ്ഥലങ്ങളിലായി മെഡിക്കല്‍ ബൂത്ത് സ്ഥാപിക്കും. കൊവിഡുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗലക്ഷണം കാണിച്ചാല്‍ അവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല. നാല് പ്രദേശത്തും ആംബുലന്‍സ് സൗകര്യം ഏര്‍പ്പാടാക്കുമെന്നും എല്ലാ പ്രവേശന കവാടത്തിലും തെര്‍മല്‍ സ്‌കാനിംഗ് നടപ്പാക്കുമെന്നും കേന്ദ്രം അറിയിച്ചു.

Latest