Connect with us

Kerala

ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയെന്ന പുതിയ ഒരു പാര്‍ട്ടി കേരളത്തില്‍ ഇന്ന് പിറവിയെടുക്കും

Published

|

Last Updated

കൊച്ചി |  സംസ്ഥാനത്ത് പുതുതായി ഒരു പാര്‍ട്ടികൂടി ഇന്ന് നിലവില്‍ വരും. ഇന്ത്യന്‍ ലേബര്‍ പാര്‍ട്ടിയെന്നാണ് പേര്. എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടക്കുന്ന പ്രഖ്യാപന ചടങ്ങില്‍ പി സി ജോര്‍ജ് എം എല്‍ എ, സി ആര്‍ നീലകണ്ഠന്‍, കല്ലറ ശശീന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നേരത്തെ ബി എസ് പിയിലും മറ്റ് ദളിത്-പിന്നോക്ക സമുദായ സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നവരാണ് പാര്‍ട്ടിക്ക് പിന്നില്‍.

നേരത്തെ ബി എസ് പി സംസ്ഥാന നേതൃപദവി വഹിച്ചിരുന്ന രമേഷ് നന്മണ്ട, എ കെ സജീവ്, സജി കമ്പംമേട്ട് എന്നിവരാണ് പാര്‍ട്ടി കോര്‍ കമ്മിറ്റിയെ നയിക്കുക. കേരളത്തിലെ പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതിലും പരിഹരിക്കുന്നതിലും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. ഈ വിഭാഗത്തെയാണ് തങ്ങള്‍ അഡ്ര്‌സ് ചെയ്യുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. അതിരൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ സാധാരണ ജനങ്ങളുടെ ജീവിതം സമാനതകളില്ലാത്ത വിധം ദുരിതപൂര്‍ണ്ണമായ മാറിയ സാഹചര്യത്തില്‍ പുതിയ ജനാധിപത്യ മുന്നേറ്റം കേരളത്തില്‍ അനിവാര്യമാണെന്നും ഇവര്‍ പറഞ്ഞു.

 

Latest