Connect with us

National

രാജസ്ഥാന്‍ നിയമസഭാ സമ്മേളനം ഇന്ന്; സര്‍ക്കാര്‍ സഭയില്‍ വിശ്വസ വോട്ട് തേടും

Published

|

Last Updated

ജയ്പൂര്‍ | സച്ചിന്‍ പൈലറ്റും കൂട്ടരും ഉയര്‍ത്തിയ വിമത സ്വരവും ഒടുവില്‍ കോണ്‍ഗ്രസിലേക്കുള്ള മടങ്ങിയെത്തലുമായി സംഭവ ബഹുലമായ ഒരു മാസങ്ങള്‍ക്ക് ശേഷം രാജസ്ഥാന്‍ നിയമസഭ ഇന്ന് ചേരും. സര്‍ക്കാറിനെതിരെ ബി ജെ പി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാറാകട്ടെ വിശ്വാസ പ്രമേയവും അവതരിപ്പിക്കും. ഈ സാഹാചര്യത്തില്‍ സര്‍ക്കാറിന്റെ വിശ്വാസ പ്രമേയം വോട്ടിനിടാനാകും സ്പീക്കര്‍ നടപടി സ്വീകരിക്കുക. സച്ചിന്‍ പൈലറ്റും എം എല്‍ എമാരും മടങ്ങിയെത്തിയതോടെ നിലവില്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിന് ഭീഷണിയില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയ കുതരിക്കച്ചവടത്തിനും അട്ടിമറിക്കും ബി ജെ പിക്ക് സാധ്യതയില്ല. എന്നാല്‍ ഏറെ പ്രതീക്ഷയോടെയാണ് രാജ്യം രാജസ്ഥാന്‍ അസംബ്ലിയെ ഉറ്റുനോക്കുന്നത്.

നിലവില്‍ 120 എം എല്‍ എമാരുടെ പിന്തുണ കോണ്‍ഗ്രസ് സര്‍ക്കാറിനുണ്ട്. ഈ സാഹചര്യത്തില്‍ വോട്ടെടുപ്പിന് നില്‍ക്കാതെ ബി ജെ പി സഭയില്‍ നിന്ന് ഇറങ്ങിപ്പോകാനാണ് സാധ്യത.

വോട്ടെടുപ്പിന് നില്‍ക്കാതെ ബി.ജെ.പി ഇറങ്ങിപ്പോയേക്കും. ഒറ്റക്കെട്ടായി ജനക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്ന് ഗെഹ്‌ലോട്ട് പ്രതികരിച്ചു. സച്ചിന്‍ പൈലറ്റ് അടക്കമുള്ള 19 എംഎല്‍എമാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഗെഹ് ലോട്ട് ഉറപ്പുനല്‍കിയിട്ടുണ്ട്. എം എല്‍ എമാരായ ഭന്‍വര്‍ ശര്‍മ്മ, വിശ്വേന്ദ്ര സിങ് എന്നിവരുടെ സസ്‌പെന്‍ഷന്‍ കോണ്‍ഗ്രസ് പിന്‍ലിച്ചിരുന്നു.

 

 

Latest