Connect with us

Covid19

ലോക്ക് ഡൗണ്‍: ഹോസ്റ്റല്‍, ലോഡ്ജ് വാടകയിനത്തില്‍ ഇളവ് നല്‍കാന്‍ ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം | ലോക്ക് ഡൗണ്‍ സമയത്ത് ഹോസ്റ്റലുകളിലും ലോഡ്ജുകളിലും താമസിക്കാത്ത വിദ്യാര്‍ഥികള്‍ക്കും വ്യക്തികള്‍ക്കും വാടകയിനത്തില്‍ ഇളവ് നല്‍കാന്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ലോക്ക് ഡൗണ്‍ തുടങ്ങിയ മാര്‍ച്ച് 23 മുതല്‍ ഒരു മാസത്തേക്ക് ഹോസ്റ്റല്‍ ഫീസുകള്‍ ഈടാക്കരുതെന്നാണ് നിര്‍ദ്ദേശം.

അതിനു ശേഷമുള്ള മാസങ്ങളില്‍ തുടര്‍ച്ചയായി താമസിക്കാത്തവരില്‍ നിന്നും 50 ശതമാനം വാടകയീടാക്കാം. കുറച്ച് ദിവസം മാത്രം താമസിച്ചവരില്‍ നിന്ന് നിലവിലെ പ്രതിദിന നിരക്ക് അനുസരിച്ച് വാടക ഈടാക്കാം. 2015 ലെ ദുരന്ത നിവാരണ ചട്ടത്തിലെ വകുപ്പ് 20(3) അനുസരിച്ചാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്‌സിക്യുട്ടീവ് കമ്മിറ്റി അധ്യക്ഷനായ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.

Latest