Connect with us

National

ഹൈക്കോടതിയുടെ വെർച്വൽ ഹിയറിംഗിനിടെ ഹുക്ക വലിച്ച് മുതിർന്ന ആഭിഭാഷകൻ

Published

|

Last Updated

ജയ്പൂർ| രാജസ്ഥാൻ ഹെക്കോടതിയുടെ വെർച്വൽ ഹിയറിംഗിനിടെ ഹുക്ക വലിച്ച് അഭിഭാഷകൻ. മുതിർന്ന അഭിഭാഷകനായ രാജീവ് ധവനാണ് ഹിയറിംഗിനിടെ ഹുക്ക വലിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ആറ് ബി എസ് പി. എം എൽ എമാർ കോൺഗ്രസിൽ ലയിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് ബി ജെ പി സമർപ്പിച്ച ഹരജി രാജസ്ഥാൻ ഹൈക്കോടതിയുടെ ജയ്പൂർ ബഞ്ച് പരിഗണിക്കവെയായിരുന്നു സംഭവം.

കോൺഗ്രസിന് വേണ്ടി കപിൽ സിബൽ വാദിച്ചുകൊണ്ടിരിക്കെയായിരുന്നു ഒരുകൂട്ടം പേപ്പറുകൾ മറച്ചുപിടിച്ച് രാജീവ് ധവാൻ ഹുക്ക വലിച്ചത്. മുഖം മറച്ചുവച്ചെങ്കിലും പുക വളയങ്ങൾ പേപ്പറിന്റെ വശത്തുകൂടി പുറത്തുവന്നു. തുടര്‍ന്ന് രാജീവ് ധവാന്‍ പേപ്പര്‍ മാറ്റിയപ്പോഴാണ് ഹൂക്കയുടെ ഭാഗം കൂടി ക്യാമറയില്‍ പതിഞ്ഞത്. അഭിഭാഷകന്റെ ഈ പ്രവൃത്തി ജസ്റ്റിസ് ശ്രദ്ധിച്ചിരുന്നോ എന്ന കാര്യം വ്യക്തമല്ല. അതേസമയം ഹൂക്ക വലിക്കുന്നതിനിടെ രാജീവ് ധവാന്റെ വീഡിയോ ഓഫ് ആവുന്നുണ്ട്. വീഡിയോ താങ്കള്‍ ഓഫ് ചെയ്തതാണോ എന്ന് കോടതി ചോദിക്കുന്നത് കേള്‍ക്കാം.

നേരത്തേ ഒരു വാദത്തിനിടെ അഭിഭാഷകൻ ടീ ഷർട്ട് ധരിച്ചുവന്നതിനെ വിമർശിച്ച സുപ്രീം കോടതി ഓൺലൈൻ ആണെങ്കിലും കോടതി നടപടികളിൽ മര്യാദ പുലർത്തണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.