Connect with us

Science

പുതിയ ഇനം ദിനോസറിനെ കണ്ടെത്തി

Published

|

Last Updated

ലണ്ടന്‍ | പുതിയ ദിനോസര്‍ വര്‍ഗത്തെ സൗത്താംപ്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. കഴിഞ്ഞ വര്‍ഷം ഷാങ്ക്‌ലിനില്‍ കണ്ടെത്തിയ നാല് എല്ലുകള്‍ പുതിയ വര്‍ഗം ദിനോസറിന്റെതാണെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്.

115 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ച തെറോപോഡ് ദിനോസറുകളാണ് ഇതെന്നാണ് അനുമാനം. ഇവയുടെ നീളം നാല് മീറ്ററുണ്ടെന്നാണ് കരുതുന്നത്. വെക്‌റ്റെയ്‌റോവെനേറ്റര്‍ ഇനോപിനേറ്റസ് (Vectaerovenator inopinatus) എന്നാണ് ഇവയുടെ പേര്. ഭീമന്‍ ദിനോസറുകളായ ടൈറാന്നോസറസ് റെക്‌സിന്റെയും ആധുനിക കാലത്തെ പക്ഷികളുടെയും സംഘത്തില്‍ പെടുന്നവയാണ് ഇവ.

കണ്ടെത്തിയ എല്ലുകളില്‍ വലിയ വായുസഞ്ചാരം കണ്ടെത്തിയിരുന്നു. കഴുത്ത്, പുറംഭാഗം, വാല്‍ എന്നിവയില്‍ നിന്നുള്ള എല്ലുകളാണ് കണ്ടെത്തിയത്. ഇത്തരം വായു സഞ്ചാരത്തിനുള്ള സൗകര്യം ആധുനിക പക്ഷികളിലാണ് കാണപ്പെടുന്നത്. ശ്വാസകോശത്തിന്റെ ദൈര്‍ഘ്യമാണത്.

2019ല്‍ കണ്ടെത്തിയ ഫോസിലുകള്‍ സാന്‍ഡൗണിലെ ദിനോസര്‍ ഐസ്ല് മ്യൂസിയത്തിലാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

Latest