Connect with us

Covid19

ആംബുലൻസ് ലഭ്യമായില്ല; കൊവിഡ് ലക്ഷണങ്ങളുള്ളയാളെ പി പി ഇ കിറ്റ് ധരിച്ച് ആശുപത്രിയിൽ എത്തിച്ച് തൃണമൂൽ നേതാവ്

Published

|

Last Updated

കൊൽക്കത്ത | തിളങ്ങുന്ന കവചം ധരിച്ച യോദ്ധാവിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ  പി  പി ഇ കിറ്റ് ധരിച്ച് തിളങ്ങിയ നേതാവിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. കൊവിഡ് ലക്ഷണം കാണിച്ചയാളെ ആംബുലൻസ് ലഭ്യമാകാത്തതിനെ തുടർന്ന് പി പി ഇ കിറ്റ് ധരിച്ച് ആശുപത്രിയിൽ എത്തിച്ച തൃണമൂൽ കോൺഗ്രസ് നേതാവാണ് വാർത്തയിലെ നായകൻ. ഗോപിബല്ലവ്പൂരിലെ ടി എം സിയുടെ യുവജന വിഭാഗം പ്രസിഡന്റ് സത്യകം പട്‌നായിക്കാണ് അമൽ ബാരിക്ക് എന്നയാളെ ബൈക്കിൽ ആശുപത്രിയിൽ എത്തിച്ചത്.

അടുത്തിടെ ഗ്രാമത്തിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളിയായ 43കാരനായ അമലിന് കഴിഞ്ഞ ആറ് ദിവസമായി കടുത്ത പനി ഉണ്ടായിരുന്നുവെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസോ മറ്റ് വാഹനമോ ക്രമീകരിക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല. കൊവിഡ് ബാധിച്ചതായി സംശയിച്ച് കുടുംബത്തെ സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ലെന്നും ആരോപണമുണ്ട്.

വിവരം അറിഞ്ഞ ഉടനെ ഫാർമസിയിൽ പോയി പി പി ഇ കിറ്റ് വാങ്ങുകയും ഒരു ബൈക്ക് സംഘടിപ്പിച്ച് ബാരിക്കിന്റെ വീട്ടിലെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അമലിൻറെ ഭാര്യയും രണ്ട് മക്കളും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ അസ്വസ്ഥരായിരുന്നുവെന്നും പട്‌നായിക് പറഞ്ഞു.

ബൈക്കിൽ ഗോപിബല്ലവ്പൂർ സൂപ്പർസ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കാണ് അമലിനെ കൊണ്ടുപോയത്. അവിടത്തെ ഡോക്ടർമാർ അയാളെ പരിശോധിച്ച് മരുന്നുകൾ നിർദേശിക്കുകയും വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടുകയും ചെയ്തു. പട്‌നായിക്, പി പി ഇ സ്യൂട്ട്    ധരിച്ച് ബൈക്ക് ഓടിക്കുന്നതും അമലിനെ ആശുപത്രിയിൽ എത്തിക്കുന്നതുമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

---- facebook comment plugin here -----

Latest