Connect with us

National

ഡൽഹിയിൽ കനത്ത മഴ; വെള്ളക്കെട്ടിനൊപ്പം നഗരത്തിൽ ഗതാഗതസ്തംഭനവും

Published

|

Last Updated

ന്യൂഡൽഹി| ഇന്ന് രാവിലെ പെയ്ത കനത്ത മഴയിൽ തലസ്ഥാന നഗരിയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗതസ്തംഭനവും രൂക്ഷമായി. രണ്ട് ദിവസം മുമ്പും ഡൽഹിയിൽ ശക്തമായ മഴ പെയ്തിരുന്നു. ഇന്നലെ രാത്രി ആരംഭിച്ച മഴ ഈ കാലവർഷക്കാലത്ത് ലഭിച്ച റെക്കോർഡ് മഴയാണെന്ന് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. മഴയെ തുടർന്ന് നഗരത്തിന്റെ പല താഴ്ന്ന ഭാഗങ്ങളും വെള്ളക്കെട്ടിലായി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് സമീപവും നഗരത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള ദ്വാരകയിലെ അടിപ്പാതയിലും വെള്ളം കയറിയത് വാഹനഗതാഗത്തെ ബാധിച്ചു. ഹൈക്കോടതിക്ക് സമീപം മരം കടപുഴകിയത് ഗതാഗതക്കുരുക്കിന് കാരണമായതായി ഡൽഹി ട്രാഫിക് പോലീസ് പറഞ്ഞു. രാജ ഗാർഡൻ, മായാപുരി ഫ്ലൈ ഓവറുകൾ എന്നിവിടങ്ങലിലും വെള്ളക്കെട്ട് രൂക്ഷമാണ.

രാജ്യതലസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ അറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രിയിലും രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ കിട്ടിയിരുന്നു. ആഗസ്റ്റിൽ ഇതുവരെ ശരാശരിയേക്കാൾ കുറഞ്ഞ മഴയാണ് ഡൽഹിയിൽ ലഭിച്ചത്. മഴയിൽ 72 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണ്ടെത്തൽ. ഇത് പത്ത് വർഷത്തിനിടെ ഉണ്ടായ ഏറ്റവും കുറഞ്ഞ മഴയാണ്. സംസ്ഥാനത്ത് ഇതുവരെ 35 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Latest