Connect with us

Kerala

കേരളത്തില്‍ സ്വര്‍ണ വില താഴോട്ട്; പിറകില്‍ റഷ്യയോ?

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണ വില താഴോട്ട് പോവാന്‍ കാരണം റഷ്യയുടെ കൊവിഡ് വാക്‌സിനോ എന്ന ചോദ്യം ഉയര്‍ന്നു കഴിഞ്ഞു. സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ പവന് 2400 രൂപയാണ് രണ്ട് ദിവസം കൊണ്ട് കുറഞ്ഞത്. പവന് 42000ത്തില്‍നിന്നും 39000 രൂപയിലേക്കെത്തി. ദേശീയ വിപണിയില്‍ തങ്കത്തിന്റെ വിലയിലും കുറവുണ്ടായിട്ടുണ്ട്. 10 ഗ്രാം തങ്കത്തിന് 5000 രൂപ കുറഞ്ഞു.

കൊവിഡ് പ്രതിരോധത്തിനായി റഷ്യ വാക്സിന്‍ വികസിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സ്വര്‍ണ വിലയില്‍ വലിയ ഇടിവുണ്ടായിരിക്കുന്നത്.

കൊവിഡും ലോക്ഡൗണും മറ്റ് മേഖലകളെയെല്ലാം തകര്‍ത്തെങ്കിലും സ്വര്‍ണ വിലയില്‍ കുറവുകളൊന്നുമുണ്ടായിരുന്നില്ല. സുരക്ഷിത നിക്ഷേപമായി കണ്ട് നിക്ഷേപകര്‍ സ്വര്‍ണം വാരിക്കൂട്ടിയതായിരുന്നു റെക്കോര്‍ഡ് വിലയിലേക്കെത്തിയത്.

Latest