National
പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികനും ഭീകരനും കൊല്ലപ്പെട്ടു

ശ്രീനഗർ | പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികനും ഭീകരനും കൊല്ലപ്പെട്ടു. പുൽവാമയിലെ കമ്രാസിപുര ഗ്രാമത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഗ്രാമത്തിലെ ഒരു തോട്ടത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് ഭീകരനെ കണ്ടെത്തിയത്.
ഭീകരർ വെടിയുതിർത്തതിനെത്തുടർന്ന് രണ്ട് സൈനികർക്ക് പരുക്കേറ്റു. ഇവരിൽ ഒരാൾ ചികിത്സക്കിടെ മരിച്ചു. ഏറ്റുമുട്ടൽ പ്രദേശത്ത് നിന്ന് എ കെ 47, ഗ്രനേഡുകൾ, പൗച്ചുകൾ, മറ്റ് ആയുധങ്ങൾ എന്നിവ സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
---- facebook comment plugin here -----