Connect with us

Covid19

കോഴിക്കോട് മെഡിക്കൽ കോളജിൽ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

കോഴിക്കോട് | സംസ്ഥാനത്ത് കൊവിഡ് വൈറസിന്റെ പിടിയില്‍പ്പെട്ട് ഒരാൾ കൂടി മരിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍ ചിക്തിസയിലായിരുന്ന
വയനാട് നെല്ലിയമ്പം മൈതാനിക്കുന്ന് അവറാന്‍ (65) ആണ് മരിച്ചത്.

ശ്വാസകോശാര്‍ബുദത്തിന് 20 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു വയനാട് സ്വദേശിയ അവറാന്‍. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്ന കൊയിലാണ്ടി പുത്തന്‍പുര അബ്ദുല്ല ബാഫഖി (64)യും ഇന്ന് മരിച്ചുവെങ്കിലും അദ്ദേഹത്തിന് കൊവിഡ് ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായി. നേരത്തെ ആന്റിജന്‍ ടെസ്റ്റില്‍ അബ്ദുല്ല ബാഫഖിയുടെ കൊവിഡ് പരിശോധന പോസറ്റീവായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ നെഗറ്റീവായെങ്കിലും ആരോഗ്യ നില വഷളായതിനെ തുടർന്ന് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.

മരണശേഷം നടത്തിയ സ്രവ പരിശോധനയിൽ കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് മയ്യിത്ത് ബന്ധുക്കൾക്ക് കെെമാാറി. അബ്ദുല്ല ബാഫഖി മുസ്ലിം ലീഗ് നേതാവായിരുന്ന സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖിയുടെ സഹോദരി പുത്രനാണ്.

 

Latest