Connect with us

National

സഞ്ജയ് ദത്തിന് ക്യാന്‍സര്‍ സ്ഥിരീകരണം

Published

|

Last Updated

മുംബൈ | പ്രശസ്ത ബോളിവുഡ് താരം സഞ്ജയ് ദത്തിനു കാന്‍സറാണെന്ന് സ്ഥിരീകരണം. ട്രേഡ് അനലിസ്റ്റ് കോമള്‍ നാഹ്തയാണ് അദ്ദേഹത്തിന്റെ രോഗവിവരം സംബന്ധിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ ദേശീയ മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കി. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് ക്യന്‍സര്‍ ബാധയെന്നും രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. യു എസില്‍ ആയിരിക്കും ചികിത്സ നടത്തുക.

ചികിത്സക്കായി ജോലിയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്നും കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തു. വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങള്‍ നടത്തുകയോ ചെയ്യരുത്. താന്‍ തിരിച്ചുവരുമെന്നും അദ്ദേഹം അറിയിച്ചു.

 

 

Latest