Connect with us

Covid19

കോവാക്‌സിന്‍ ഉത്പ്പാദനം, വിതരണം; വിദഗ്ദ സമിതി യോഗം ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൊവിഡ് വാക്‌സിന്റെ ഉത്പ്പാദനം, വിതരണം എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി വിദഗ്ദ സമിതി യോഗം ഇന്ന് നടക്കും. നീതി ആയോഗ് അംഗം വി കെ പോളിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുക. ആഗസ്റ്റ് 15ഓടെ ഇന്ത്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ രാജ്യത്തിന് സമര്‍പ്പിക്കാനാകുമെന്ന് പ്രധാനമന്ത്രി നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. ഐ സി എം ആര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു. ഐ സി എം ആറും സൈഡസ് കാഡില ലിമിറ്റഡുമായും ചേര്‍ന്ന് ഭാരത് ബയോടെകാണ് ഇന്ത്യയില്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത്.

ഐ സി എം ആറിന്റെ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ള സാര്‍സ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്‌സിന്‍ നിര്‍മിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി 152 എന്ന കോഡിലുള്ള വാക്‌സിന് കോവാക്‌സിന്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോള്‍ വാക്‌സിന്‍ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

 

 

Latest