Connect with us

Techno

ആന്‍ഡ്രോയ്ഡ് ടി വികളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ആപ്പുകള്‍ ഉപയോഗിക്കാം

Published

|

Last Updated

ന്യൂയോര്‍ക്ക് | ആന്‍ഡ്രോയ്ഡ് ടി വികളില്‍ ഇനിമുതല്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ആപ്പുകള്‍ ഉപയോഗിക്കാം. ഗൂഗ്ള്‍ പ്ലേ ഇന്‍സ്റ്റന്റ് എന്ന പ്രത്യേക സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുക.

മാത്രമല്ല, ആന്‍ഡ്രോയ്ഡ് ടി വി ഉപയോക്താക്കള്‍ക്ക് നാലക്ക ഗൂഗ്ള്‍ പിന്‍ നമ്പറും ലഭിക്കും. സ്മാര്‍ട്ട് ടി വികളില്‍ ഫുള്‍ അക്കൗണ്ട് പാസ്സ് വേഡ് എന്റര്‍ ചെയ്യുന്നതിന്റെ ആവശ്യകത പരിമിതപ്പെടുത്താനാണ് പിന്‍ നമ്പര്‍. ആന്‍ഡ്രോയ്ഡ് ടി വി അടിസ്ഥാനമാക്കിയ സ്മാര്‍ട്ട് ടി വി മോഡലുകള്‍ക്ക് പ്രത്യേകം രൂപകല്പന ചെയ്ത ജി ബോര്‍ഡ് ടി വിയെന്ന വെര്‍ച്വല്‍ കീബോര്‍ഡും ഗൂഗ്ള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

2016ല്‍ ഇന്‍സ്റ്റന്റ് ആപ്പ് ഗൂഗ്ള്‍ കൊണ്ടുവന്നിരുന്നു. പിറ്റേവര്‍ഷം ഗൂഗ്ള്‍ പ്ലേ ഇന്‍സ്റ്റന്റും അവതരിപ്പിച്ചു. ഇതിലൂടെ ആന്‍ഡ്രോയ്ഡ് ടി വി ഉപയോഗിക്കുന്നവര്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ആപ്പ് ഉപയോഗിക്കാം. പ്രത്യേകിച്ച് ഗെയിമുകള്‍ക്ക് ഇത് ഉപകാരപ്പെടും. സ്മാര്‍ട്ട് ടി വികളുടെ സ്റ്റോറേജ് പരിമിതിയും ഇതിലൂടെ പരിഹരിക്കാനാകും.

Latest