Connect with us

Covid19

നാല് മാസത്തിന് ശേഷം ശ്രീലങ്കയിൽ സ്‌കൂളുകൾ തുറന്നു

Published

|

Last Updated

കൊളംബോ| കൊവിഡ് 19 രോഗവ്യാപനം തടയുന്നതിനായി അടച്ചുപൂട്ടിയ സ്‌കൂളുകൾ വീണ്ടും തുറന്ന് ശ്രീലങ്ക. നാല് മാസത്തിന് ശേഷമാണ് രാജ്യത്ത് വീണ്ടും സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത്. ആദ്യ കൊറോണവൈറസ് കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാർച്ച് പകുതിയോടെ തന്നെ ദ്വീപ് രാഷ്ട്രത്തിൽ എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടിയിരുന്നു. എന്നാൽ ഏപ്രിൽ 30 മുതൽ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് വീണ്ടും സ്‌കൂളുകൾ തുറന്ന് പ്രവർത്തനം ആരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. എന്നാൽ ഭീഷണി പൂർണമായും ഇല്ലാതായിട്ടില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

ജൂലൈയിൽ സ്‌കൂളുകൾ തുറന്നിരുന്നെങ്കിലും പുതിയ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യുമെന്ന ഭീഷണിയെ തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം വീണ്ടും അടച്ചുപൂട്ടുകയായിരുന്നു.

Latest