Connect with us

National

ഛത്രപതി ശിവജിയുടെ പ്രതിമ നീക്കം ചെയ്യല്‍; ബിജെപി ഭക്തരുടേത് കപട ഭക്ത സ്‌നേഹമെന്ന് ശിവസേന

Published

|

Last Updated

മുംബൈ| കര്‍ണാടകയിലെ ഛത്രപതി ശിവജി മഹാരാജിന്റെ പ്രതിമ നീക്കം ചെയ്തതില്‍ ശിവജിയുടെ ഭക്തരുടെ ആശങ്ക അമ്പരിപ്പിക്കുന്നതാണെന്ന് ശിവസേന. മഹാരാഷട്രയിലെ ശിവജിയുടെ ബിജെപി ഭക്തര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുന്നത് എന്തിനാണെന്നും ഇത് കപട ഭക്ത സ്‌നേഹമാണെന്നും ശിവസേന പറഞ്ഞു.

ഈ മാസം അഞ്ചിന് അയോധ്യയിലെ രാം മന്ദിര്‍ ഭൂമി പൂജയില്‍ ശിവജിയുടെ മഹത്വത്തെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചിരുന്നു. എന്നാല്‍ ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ ബാബരി തകര്‍ത്തത് പോലെ ശിവജിയുടെ പ്രതിമ തകര്‍ത്തുവെന്നും ഇതില്‍ ബിജെപി മൗനം പാലിക്കുകയാണെന്നും ശിവസേന പറയുന്നു. ബിജെപിയുടെ രജാവിനോടുള്ള സ്‌നേഹം കപടമാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ബെല്‍ഗാം ജില്ലയിലെ മാന്‍ഗുട്ടി ഗ്രാമത്തിലാണ് ശിവജിയുടെ പ്രതിമ തകര്‍ത്തത്. ചിന്ദാര ജില്ലയിലെ മറാത്താ രാജാവിന്റെ പ്രതിമ നീക്കം ചെയ്തതിനെ തുടര്‍ന്ന് അന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കമല്‍ നാഥിനോട് മഹാരാഷട്ര ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഈ വിഷയത്തില്‍ കര്‍ണാടക മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ പോലും അപലപിക്കുന്നില്ലെന്നും പാര്‍ട്ടി കുറ്റപ്പെടുത്തി. ശിവജിയുടെ പ്രതിമ ഒറ്റരാത്രികൊണ്ടാണ് നീക്കം ചെയ്തത്. മഹാരാഷട്ര ബിജെപിയിലെ ശിവഭക്തരുടെ നിശബ്ദത ആശങ്കപ്പെടുത്തുന്നു. പ്രധാനമന്ത്രി ഛത്രപതി ശിവജിക്ക് മുമ്പില്‍ കുമ്പിടുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിമ നീക്കം ചെയ്യുന്നു. ഇതില്‍ നിന്ന് എന്താണ് മനസ്സിലാക്കേണ്ടതെന്നും ശിവസേന ചോദിച്ചു.