Connect with us

Business

ആകര്‍ഷക ഓഫറുകളുള്ള ആമസോണ്‍ ഫ്രീഡം സെയ്ല്‍ ഇന്ന് രാത്രി അവസാനിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: നാല് ദിവസം നീണ്ടുനിന്ന ആമസോണ്‍ ഫ്രീഡം സെയ്ല്‍ ഇന്ന് രാത്രി അവസാനിക്കും. സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്, ടി വി അടക്കമുള്ള വിവിധ ഉത്പന്നങ്ങള്‍ക്ക് വന്‍വിലക്കിഴിവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എക്‌സ്‌ചേഞ്ച്, പെയ്‌മെന്റ് ഓഫറുകള്‍ അടക്കം ബണ്ടില്‍ ഓഫറും ലഭ്യമാണ്.

എസ് ബി ഐ കാര്‍ഡുള്ളവര്‍ക്ക് പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ഉണ്ട്. ഒരു കാര്‍ഡിന് പരമാവധി 1500 രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. ഫ്രീഡം സെയിലില്‍ വണ്‍പ്ലസ് 7ടി മോഡല്‍ 35,999 രൂപക്ക് ലഭിക്കും.

വണ്‍പ്ലസ് 7ടി പ്രോയുടെ വില 43,999 രൂപയാണ് വില. റെഡ്മി കെ20 പ്രോ (6ജിബി, 128ജിബി)യുടെ വില 22,999 ആണ്. സാംസംഗ് ഗാലക്‌സി എസ്10 44999 രൂപക്കും ലെനോവോ തിങ്ക്പാഡ് ഇ14 ലാപ്‌ടോപ് 59,990 രൂപക്കും വണ്‍പ്ലസ് 55 ഇഞ്ച് ക്യു1 സീരീസ് ആന്‍ഡ്രോയ്ഡ് ക്യുഎല്‍ഇഡി ടി വി 59899 രൂപക്കും എല്‍ ജി 32.5 ഇഞ്ച് ഫുള്‍ എച്ച് ഡി മോണിട്ടര്‍ 13,999 രൂപക്കും ലഭിക്കും.

---- facebook comment plugin here -----

Latest