Connect with us

Kerala

ജന്‍ ഔഷധി തുടങ്ങുന്നവര്‍ക്കുള്ള ധനസഹായം കേന്ദ്രം വര്‍ധിപ്പിച്ചു

Published

|

Last Updated

പാലക്കാട് | ജന്‍ ഔഷധി കേന്ദ്രം തുടങ്ങുന്നവര്‍ക്കുള്ള ധനസഹായം 2.5 ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമാക്കി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തി. രാജ്യവ്യാപകമായി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുകയും ഫാര്‍മസി മേഖലയില്‍ തൊഴിലവസരം ഉറപ്പുവരുത്തുകയും ലക്ഷ്യമിട്ടാണ് നടപടി.

എന്‍ ജി ഒ, സഹകരണ സൊസൈറ്റി, തൊഴില്‍രഹിതരായ ഫാര്‍മസിസ്റ്റുകള്‍, മെഡിക്കല്‍ പ്രാക്ടീഷണര്‍ എന്നിവര്‍ക്കെല്ലാം ജന്‍ ഔഷധി ഷോപ്പ് തുടങ്ങാം. 120 ചതുരശ്രയടി വിസ്തീര്‍ണമുള്ള ഔട്ട്‌ലറ്റും രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റും വേണം. സ്‌കീമിന് കീഴില്‍ ഔട്ട്ലറ്റുകള്‍ക്ക് 20 ശതമാനം വ്യാപാര മാര്‍ജിന്‍ ലഭിക്കും. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കാനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാന്‍മന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന

Latest