Connect with us

Kerala

മാവേലിക്കരയില്‍ കെഎസ്എഫ്ഇ ശാഖയില്‍ മോഷണശ്രമം; ഒരാള്‍ പിടിയില്‍

Published

|

Last Updated

മാവേലിക്കര | കെഎസ്എഫ്ഇ കണ്ടിയൂര്‍ ശാഖയില്‍ മോഷണത്തിന് ശ്രമിച്ചയാള്‍ പോലീസിന്റെ പിടിയിലായി. ചെട്ടികുളങ്ങര ഈരേഴ വടക്ക് ആതിരഭവനത്തില്‍ ഓമനക്കുട്ടനാ(52)ണ് അറസ്റ്റിലായത്.
ശാഖയുടെ മുന്‍വശത്തെ ഷട്ടറിന്റെയും ഗ്രില്ലിന്റെയും ഗ്ലാസ് വാതിലിന്റെയും പൂട്ട് തകര്‍ത്താണ് അകത്ത് കടന്നത്.

ഷട്ടര്‍ ഉയര്‍ത്തുന്ന ശബ്ദം കേട്ട് സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ വാര്‍ഡ് കൗണ്‍സിലറെ വിവരമറിയിച്ചു. ഇദ്ദേഹം വിളിച്ചറിയിച്ച പ്രകാരം പോലീസ് സംഘം സ്ഥലത്തെത്തി. ശാഖക്ക് അകത്ത് കടന്ന
പോലീസ് മേശക്ക് അടിയില്‍ ഒളിച്ചിരിക്കുകയായിരുന്ന ഓമനക്കുട്ടനെ പിടികൂടുകയായിരുന്നു.

Latest