Connect with us

Kerala

കരിപ്പൂരില്‍ വിമാനാപകടം ഉണ്ടായ ആദ്യ അഞ്ച് മിനുട്ടിനുള്ളില്‍ സംഭവിച്ചത്

Published

|

Last Updated

കോഴിക്കോട് | കരിപ്പൂരില്‍ 18 പേര്‍ മരിക്കുകയും 158 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത വിമാനാപകടം ഉണ്ടായ ആദ്യ അഞ്ച് മിനുട്ടിനുള്ളിലുണ്ടായത് സി ഐ എസ് എഫ് വിലയിരുത്തുന്നു. കോരിച്ചൊരിയുന്ന മഴക്കിടയെ കൃത്യം 7. 40ന് ദുബൈയില്‍ നിന്ന് 190 യാത്രക്കാരുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ് ബോയിംഗ് 737 വിമാനം കരിപ്പൂരിലെ ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീഴന്നു.

വിമാനാപകടം നടന്ന സ്ഥലത്തിന് അടുത്തുള്ള ഗേറ്റ് എട്ടിന് അടുത്ത് നില്‍ക്കുകയായിരുന്നു സി ഐ എസ് എഫ് അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ അജിത് സിംഗ് തന്റ വാക്കിടോക്കിയില്‍ 7.40ന് തന്നെ സി ഐ എസ് എഫ് കണ്‍ട്രോള്‍ റൂമിലേക്ക് ആദ്യ സന്ദേശം അയക്കുന്നു. സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ അപകടത്തില്‍പ്പട്ടവരെ പുറത്തെക്കിനുള്ള അടിയന്തര ഗേറ്റ് തുറക്കുന്നു. 7.41ന് സി ഐ എസ് എഫ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കും സി ഐ എസ് എഫ് ക്യുക്ക് റെസ്‌പോണ്‍സ് ടീമിനും സന്ദേശം കൈമാറുന്നു. 7.42ന് തന്നെ എയര്‍പോര്‍ട്ട് അഗ്നിശമന വിഭാഗം പ്രവര്‍ത്തനം തുടങ്ങുന്നു. 7.43ന് സി ഐ എസ് എഫ് വിമാനത്താവള അടിയന്ത മെഡിക്കല്‍ വിഭാഗത്തിന് അപകട വിവരം കൈമാറുന്നു. 7.44ന് സി ഐ എസ് എഫ് കണ്‍ട്രോള്‍ റൂമില്‍ നിന്നും വിമാനത്താവള ടെര്‍മിനല്‍ മാനേജരേയും വിമാനത്താവള ഡയറക്ടറേയും ബന്ധപ്പെടുന്നു. ഉടന്‍ തന്നെ വിമാനത്താവള അടിയന്തര മെഡിക്കല്‍ വിഭാഗത്തിന് ഒരു ഫോണ്‍കോള്‍ കൂടെ ചെയ്യുന്നു. 7.45ന് സി ഐ എസ് എഫ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലോക്കല്‍ പോലീസിന് വിവരം കൈമാറുന്നു.

എന്നാല്‍ മറ്റ് അടിയന്തര സംവിധാനങ്ങളെല്ലാം ഒരുങ്ങുന്നതിന് അഞ്ച് മിനുട്ടിനകം തന്നെ പരിസര വാസികള്‍ അപകടം നടന്ന ഗേറ്റിന് സമീപത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി കുതിച്ചെത്തുന്നു. വിമാനത്താവള ജീവനക്കാരും ഏതാനും നാട്ടുകാരും ചേര്‍ന്ന് ഇതിനകം തന്നെ രക്ഷാപ്രവര്‍ത്തനത്തിലേക്ക് കടന്നു. പിന്നീട് നടന്ന ഇന്ത്യയിയല്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു രക്ഷാദൗത്യമായിരുന്നു. ഓരോ വിഭാഗവും അവസരത്തിനൊത്ത് ഉണര്‍ന്ന് നടത്തിയ ഇടപെടലാണ് അപകടത്തിന്റെ വ്യാപ്തി നലിവിലെ അളവില്‍ കുറക്കാന്‍ കഴിഞ്ഞതെന്നും ഇവര്‍ പറയുന്നു.

 

Latest