Connect with us

Editorial

ആമസോണ്‍ ഈസി സ്‌റ്റോര്‍ പരിഷ്‌കരിച്ചു

Published

|

Last Updated

ബെംഗളൂരു: ഓണ്‍ലൈന്‍ ചില്ലറവില്‍പ്പനക്കാരായ ആമസോണ്‍ തങ്ങളുടെ “ആമസോണ്‍ ഈസി” സ്‌റ്റോര്‍ പരിഷ്‌കരിച്ചു. ഒറ്റ ടച്ച്‌പോയിന്റില്‍ നിരവധി സേവനങ്ങള്‍ സംയോജിപ്പിച്ചാണ് പരിഷ്‌കരിച്ചത്. ഉത്പന്നത്തെ തൊട്ടറിയുന്ന അനുഭവം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

സ്റ്റോര്‍ ജീവനക്കാരുടെ സഹായത്തോടെ ആമസോണ്‍.ഇന്നില്‍ ഓര്‍ഡര്‍ നല്‍കാനും സ്‌റ്റോറില്‍ വെച്ചോ അല്ലെങ്കില്‍ വീട്ടുപടിക്കലോ ഉത്പന്നം വാങ്ങാനും സാധിക്കും. പ്രദര്‍ശിപ്പിക്കുന്ന ഉത്പന്നത്തെ തൊട്ടറിയുന്നത് പോലെയുള്ള അനുഭവം ലഭിക്കുന്ന തരത്തിലാണ് പരിഷ്‌കാരം വരുത്തിയത്.

ആമസോണിന്റെ പ്രത്യേക ഡെലിവറി പദ്ധതിയായ “ഐ ഹാവ് സ്‌പെയ്‌സ്” ഉപയോഗപ്പെടുത്താനും ഇപ്പോള്‍ സ്‌റ്റോര്‍ ഉടമകള്‍ക്ക് സാധിക്കും. ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രദേശത്ത് പാക്കേജുകള്‍ ഡെലിവറി ചെയ്യാനുള്ള സൗകര്യമാണിത്. നിലവില്‍ ബെംഗളൂരുവിലെ മഹാലക്ഷ്മിയിലാണ് ആമസോണ്‍ ഈസി സ്‌റ്റോര്‍ ലഭിക്കുക. വൈകാതെ രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.

Latest