Kerala
തൃശൂരില്‍നിന്നും തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ച് ഓട്ടോക്കാരനെ പറ്റിച്ച് കടന്ന് കളഞ്ഞയാള്‍ അറസ്റ്റില്‍

തിരുവനന്തപുരം | മാതാവ് മരിച്ചുവെന്ന് കരഞ്ഞ് പറഞ്ഞ് തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ച് പണം നല്‍കാതെ ഡ്രൈവറെ പറ്റിച്ചയാള്‍ പിടിയില്‍. പാറശാല ഉദിയന്‍കുളങ്ങര സ്വദേശി നിശാന്തിനെയാണ് തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഓട്ടോ ഡ്രൈവറായ രേവത് ബാബുവിനെ പറ്റിച്ച് മുങ്ങിയ നിശാന്തിനെ ദിവസങ്ങള്‍ക്ക് ശേഷമാണ് പോലീസ് പിടികൂടിയത്. തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഓട്ടം വിളിച്ചാണ് നിശാന്ത് വരന്തരപ്പിള്ളി സ്വദേശി രേവതിനെ പറ്റിച്ചത്. അമ്മ മരിച്ചെന്നും എത്രയും വേഗം തിരുവനന്തപുരത്ത് എത്തണമെന്നും പറഞ്ഞാണ് ഓട്ടം വിളിച്ചത്.
എന്നാല്‍ തിരുവനന്തപുരത്തെത്തിയതോടെ പണം ഇപ്പോള്‍ തരാമെന്ന് പറഞ്ഞ് മുങ്ങി. ഡീസലടിക്കാന്‍ പോലും കാശില്ലാതെ വലഞ്ഞ രേവത് മറ്റുള്ളവരുടെ സഹായത്താലാണ് വീട്ടിലെത്തിയത്. നിശാന്ത് പാറശാലയിലെ വീട്ടിലുണ്ടായിരുന്നു. അതേ സമയം രേവത് പറയുന്നതെല്ലാം നുണയാണെന്നും തന്റെ മൊബൈല്‍ ഫോണ്‍ വില്‍പന നടത്തി പണം നല്‍കാന്‍ രേവതിനെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നായിരുന്നു നിശാന്തിന്റെ വാദം