Connect with us

Kerala

ട്രഷറി തട്ടിപ്പ് കേസ് വിജിലന്‍സിന് കൈമാറും; സിമിക്കെതിരെ ഇനിയും നടപടിയെടുത്തില്ല

Published

|

Last Updated

തിരുവനന്തപുരം | രണ്ടേ മുക്കാല്‍ കോടിയുടെ ട്രഷറി തട്ടിപ്പ് കേസ് വിജിലന്‍സിന് കൈമാറും. കേസന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം തിങ്കളാഴ്ച വിജിലന്‍സ് ഡയറക്ടറുമായി ചര്‍ച്ച നടത്തും.വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്നും 2,73,99,000 രൂപ ഇവിടെ ഉദ്യോഗസ്ഥനായിരുന്ന ബിജുലാല്‍ തട്ടിയെടുത്തെന്നാണ് കേസ്.

തുടരന്വേഷണത്തില്‍ ട്രഷറിയില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത് 73 ലക്ഷമാണെന്ന് കണ്ടെത്തി. ബാക്കി പണം ബിജുലാലിന്റേയും കേസിലെ രണ്ടാം പ്രതിയും ബിജുലാലിന്റെ ഭാര്യയുമായ സിമിയുടെ അക്കൗണ്ടുകളിലുണ്ടെന്നും കണ്ടെത്തി. അതേ സമയം സിമിക്കെതിരെ ഇതുവരെ പോലീസ് നടപികള്‍ സ്വീകരിച്ചിട്ടില്ല.മാത്രമല്ല ട്രഷറിയില്‍ മൂന്നു മാസം മുമ്പ് മോഷണം നടത്തിയത് ബിജുലാലെന്നറിഞ്ഞിട്ടും നടപടിയെടുക്കുന്നതില്‍ ഉദ്യോഗസ്ഥ വീഴ്ച സംഭവിച്ചതായും അന്വേഷണത്തില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്ത കേസ് വിജിലന്‍ിന് കൈമാറുന്നതാകും അഭികാമ്യമെന്ന് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവും ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേ സമയം കേസിലെ രണ്ടാം പ്രതിയും സര്‍ക്കാര്‍ ഉദ്യോഗസ്ഥയുമായ സിമിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയെങ്കിലും ഇവര്‍ക്കെതിരായ തുടര്‍നടപടികള്‍ ഇനിയുമായില്ല. സര്‍ക്കാര്‍ അധ്യാപികയായ ഇവര്‍ക്കെതിരെ വകുപ്പ്തല നടപടി ഉണ്ടായിട്ടില്ല. ഓണ്‍ലൈന്‍ ചീട്ടു കളിയിലൂടെ ലഭിച്ച പണമാണ് ആഭരണം വാങ്ങാനും, സഹോദരിക്ക് ഭൂമി വാങ്ങാനും നല്‍കിയതെന്നാണ് ബിജുലാല്‍ പറഞ്ഞതെന്നാണ് ഇയാളുടെ ഭാര്യയായ സിമി പറയുന്നത്.

Latest