Connect with us

Covid19

മൂന്നാം ദിനവും 60,000 കടന്ന് രാജ്യത്തെ കൊവിഡ് രോഗികള്‍

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് 24 മണിക്കൂറിനിടെ 64,399 പുതിയ കൊവിഡ് രോഗികള്‍. ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 21 ലക്ഷം കടന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചു. 14.8 ലക്ഷം രോഗികള്‍ രോഗമുക്തി നേടിയത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.

ഇത് മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം 60,000 കടക്കുന്നത്. 24 മണിക്കൂറിനിടെ 861 മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 43,379 ആയി വര്‍ധിച്ചു. 2.01 ആണ് രാജ്യത്തെ കൊവിഡ് മരണ നിരക്ക്.

നിലിവില്‍ രാജ്യത്ത് 6,28,747 സജീവ കേസുകളുണ്ട്. 14,80,885 പേര്‍ രോഗമുക്തരായി. 68.78 ശതമാനമാണ് കോവിഡ് രോഗമുക്തി നിരക്ക്. ഇന്നലെ വരെ 2,41,06535 സാമ്പുളികളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 7,19,364 സാമ്പിളുകള്‍ പരിസോധിച്ചുവെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റസര്‍ച്ച് അറിയിച്ചു.

Latest