Connect with us

International

പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് മൗറീഷ്യസ്

Published

|

Last Updated

പോര്‍ട്ട് ലൂയിസ് | ഇന്ധനടാങ്കര്‍ മുങ്ങി കടലില്‍ വ്യാപകമായി എണ്ണ പരക്കുന്നതിനെ തുടര്‍ന്ന് മൗറീഷ്യസില്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ലഗൂണുകളിലിടിച്ച് തകര്‍ന്ന യെമനില്‍ നിന്നുള്ള ടാങ്കര്‍ കപ്പലില്‍ നിന്നാണ് ഇപ്പോള്‍ വലിയതോതില്‍ എണ്ണ ചോരുന്നത്. ഇത് തീരത്തേക്കും ലഗൂണുകള്‍ക്കുള്ളിലേക്കുമാണ് വ്യാപിക്കുന്നത്. ജൂലൈ അവസാനത്തോടെയാണ് കപ്പലില്‍ നിന്നുള്ള ഇന്ധനചോര്‍ച്ച ആരംഭിച്ചത്. ദ്വീപ് രാജ്യത്തിന്റെ കിഴക്ക് ഭാഗത്തുള്ള പോയിന്റ് ഡി എസ്നിയിലാണ് കപ്പല്‍ തകര്‍ന്നത്. ഇത് ബ്ലൂ ബേ മറൈന്‍ പാര്‍ക്ക് റിസര്‍വിനും നിരവധി പ്രശസ്ത ടൂറിസ്റ്റ് ബീച്ചുകള്‍ക്കും സമീപമാണ്.

കപ്പലില്‍ നിന്നുള്ള ഇന്ധനം വലിയതോതില്‍ പരക്കുന്നത് മൗറീഷ്യസിലെ ലഗൂണുകള്‍ക്ക് വന്‍നാശനഷ്ടമുണ്ടാക്കും. മൗറീഷ്യസ് ദ്വീപിനെ നിലനിര്‍ത്തുന്നതു തന്നെ അതിനു ചുറ്റുമുള്ള പവിഴപ്പുറ്റുകളാണ്. കപ്പലില്‍ നിന്നുള്ള മലിനീകരണ മാലിന്യങ്ങളും ടാങ്കില്‍ അവശേഷിക്കുന്ന ഇന്ധനവും ചുറ്റുമുള്ള പ്രദേശത്തേക്ക് ഒഴുകി ഇറങ്ങുന്നത്. ഈ സാഹചര്യത്തിലാണ് മൗറീഷ്യസ് സര്‍ക്കാര്‍ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ധം നീക്കം ചെയ്യുന്നതിന് മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീന്ദ് ജുഗ്നൗത്ത് ഫ്രാന്‍സിന്റെ സഹായം തേടി. ഇന്ത്യന്‍ മഹാസമുദ്രത്്തില്‍ മൗറീഷ്യസിന്റെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ദ്വീപായ റീയൂണിയന് ഫ്രാന്‍സിന്റെ നിയന്ത്രണത്തിലുള്ളതാണ്. ഈ സാഹചര്യത്തിലാണ് ഫ്രാന്‍സിന്റെ സഹായം തേടിയത്.

Latest