Connect with us

International

കൊവിഡ് ഫലം 25 മിനുട്ടിനകം; ജപ്പാനില്‍ പുതിയ ക്ലിനിക്കല്‍ പരിശോധന വ്യാഴാഴ്ച തുടങ്ങും

Published

|

Last Updated

ടോക്കിയോ | ജപ്പാനില്‍ കൊവിഡ് ബാധിതരെ 25 മിനുട്ടിനകം തിരിച്ചറിയാനുള്ള പുതിയ ക്ലിനിക്കല്‍ പരിശോധന വ്യാഴാഴ്ച മുതല്‍ ആരംഭിക്കും. രാജ്യത്തെ ഷിയോണോഗി മെഡിക്കല്‍ കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്ത് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. നിലവില്‍ കൊവിഡ് പരിശോധനാ ഫലം വൈകിയാണ് ലഭ്യമാവുന്നത്. ഈ സാഹചര്യത്തിലാണ് വളരെ വേഗത്തില്‍ ഫലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫാര്‍മസ്യൂട്ടിക്കല്‍ ഡെവലപ്പര്‍ കമ്പനിയും മൂന്ന് ജാപ്പനീസ് സര്‍വകലാശാലകളും ചേര്‍ന്ന് ജപ്പാന്‍ സര്‍ക്കാറിന്റെ പിന്തുണയോടെ കരാറില്‍ ഒപ്പുവച്ചതെന്നും കമ്പനി അറിയിച്ചു.

കൊവിഡ് വൈറസ് വാക്‌സിന്‍ വികസിപ്പിക്കാനായി ജാപ്പനീസ് സര്‍ക്കാര്‍ തങ്ങള്‍ക്ക് 37.3 ബില്യണ്‍ യെന്‍ (352 മില്യണ്‍ യു എസ് ഡോളര്‍) സബ്സിഡി ലഭ്യമാക്കിയതായി കമ്പനി വക്താവ് ഷിയോണി പറഞ്ഞു.
പദ്ധതിക്ക് തുടക്കം കുറിച്ചതായും അടുത്ത വര്‍ഷത്തോടെ കൊവിഡ് ഡി എന്‍ എ വാക്‌സിന്‍ ഫലപ്രദമായി പ്രയോഗിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest