Connect with us

Kerala

എല്ലാവരും അലറികരയുകയായിരുന്നു; സംഭവിച്ചത് ഒരു പക്ഷേ, ദൈവഹിതമായിരിക്കാം.

Published

|

Last Updated

കോഴിക്കോട് | മാനുഷികമായതിനും അപ്പുറമാണ് അവിടെ നടന്നത്. ഒരു പക്ഷേ ദൈവഹിതമായിരിക്കാം. സാഹചര്യം അനുകൂലമല്ലായിരുന്നെങ്കിൽ വിമാനം മറ്റൊരു വിമാനത്താവളത്തിൽ ഇറക്കാൻ ശ്രമിക്കാമായിരുന്നു. പക്ഷേ, എന്താണ് സംഭവിച്ചത്, ഒരു സ്വപ്‌നം പോലെ തോന്നുന്നു. അപകടത്തെ അതിജീവിച്ചയാൾ പറയുന്നു.

ഇത് ഒരു വലിയ ദുരന്തമാണ്. വീഴ്ചയുടെ ആഘാതം കുറക്കാൻ ഞങ്ങൾ മുന്നിലെ ഇരിപ്പിടങ്ങളിൽ കൈ വെച്ചിരുന്നു. എല്ലാവരും അലറി കരയുന്നുണ്ടായിരുന്നു. പക്ഷേ വിമാനം തകർന്ന് രണ്ട് കഷ്ണങ്ങളായി പിളർന്നതോടെ എല്ലാ കണക്കുകളും പിഴച്ചു. കോഴിക്കോട് മിംസ് അശുപത്രിയിൽ ചികിത്സയിലുള്ളയാൾ വേദനയോടെ പറഞ്ഞു. പൈലറ്റുമാരുൾപ്പെടെ 18 പേർ മരിച്ചെന്ന വാർത്ത അത്യധികം വേദനാജനകമാണ്. കാലാവസ്ഥയാണ് ദുരന്തകാരണമെന്ന് വേണമെങ്കിൽ പറഞ്ഞൊഴിയാം. അദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഭൂരിഭാഗത്തിനും തലക്കാണ് പരുക്കേറ്റതെന്ന് ഡോക്ടർ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന മിക്ക യാത്രക്കാർക്കും ലാൻഡിംഗ് ആഘാതം മൂലമുണ്ടായ പരുക്കാണുള്ളതെന്നും ചിലരുടെ നില ഗുരുതരമാണെന്നും എൻ ഡി ആർ എഫ് ഡയറക്ടർ പറഞ്ഞു. പ്രദേശിക ഭരണകൂടവും വിമാനത്താവളത്തിലെ സന്നദ്ധപ്രവർത്തകരും കാര്യക്ഷമമായി നടത്തിയ രക്ഷാപ്രവർത്തനത്തെ പ്രശംസിക്കുക തന്നെ വേണം. വിമാനത്തിന് തീ പിടിഞ്ഞിരുന്നെങ്കിൽ ഭീകര ദുരന്തമായി മാറിയേനെ, അങ്ങിനെ സംഭവിക്കാതിരുന്നതിന് എല്ലാവരോടും നന്ദി പറയുന്നു. അദ്ദേഹം പറഞ്ഞുനിർത്തി.

Latest