Connect with us

Kannur

ഉരുള്‍പൊട്ടല്‍ ഭീഷണി; കണ്ണൂര്‍ ജില്ലയിലെ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവക്കാന്‍ ഉത്തരവ്

Published

|

Last Updated

കണ്ണൂര്‍ | ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം ഈ മാസം 14 വരെ നിര്‍ത്തിവക്കാന്‍ ഉത്തരവിട്ട് ജില്ലാ കലക്ടര്‍. ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവക്കാനാണ് ഉത്തരവ്. കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ചിരുന്നു. കണ്ണൂര്‍ ജില്ലയില്‍ പയ്യാവൂര്‍ പഞ്ചായത്തിലെ ചീത്തപ്പാറയിലും കേളകം അടയ്ക്കാത്തോട് വനപ്രദേശത്തുമാണ് ഉരുള്‍പൊട്ടലുണ്ടായത്.

വടക്കന്‍ ജില്ലകളിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായിട്ടുണ്ട്. പുഴകള്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ആയിരത്തിലധികം പേരെ മാറ്റിപാര്‍പ്പിച്ചു. കണ്ണൂരിലെ ശ്രീകണ്ഠപുരം പട്ടണം മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. ചെങ്ങളായി, പൊടിക്കളം പഞ്ചായത്തുകളിലെ വീടുകളില്‍ വെള്ളം കയറുകയും വ്യാപകമായി കൃഷി നശിക്കുകയും ചെയ്തു. വളപട്ടണം പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് അഞ്ച് പഞ്ചായത്തുകള്‍ വെള്ളത്തിനടിയിലായി.