Connect with us

Kerala

എയര്‍ ഇന്ത്യഎക്‌സ്പ്രസ് വിമാനത്തിലെ കാബിൻ ക്രൂ അംഗങ്ങൾ സുരക്ഷിതർ

Published

|

Last Updated

കോഴിക്കോട്| കരിപ്പൂരില്‍ ലാന്‍ഡിങ്ങിനിടെ ടേബിള്‍ ടോപ്പ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. ഡിജിറ്റല്‍ ഡേറ്റാ റെക്കേര്‍ഡര്‍, കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍ എന്നിവയാണ് കണ്ടെത്തിയത്.

ഇതില്‍ വിമാനത്തിന്റെ ഉയരം, വേഗത, സ്ഥാനം എന്നിവയെ കുറിച്ച് പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണങ്ങളുടെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയിട്ടുള്ളതാണ്. വിമാനത്തിന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കും.

രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ 18 പേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ദൂബൈയില്‍ നിന്ന് 190 യാത്രക്കാരുമായി കരിപ്പൂരിലെത്തിയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അതേസമയം, വിമാനത്തിലെ കാബിന്‍ ക്രൂ അംഗങ്ങള്‍ സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. നാല് അംഗങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ടെന്നും ഇവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയിസ് യൂണിയന്‍ അറിയിച്ചു.

---- facebook comment plugin here -----

Latest