Connect with us

Kerala

കരിപ്പൂര്‍ വിമാന ദുരന്തം: മരണം 18; 15 പേരുടെ നില ഗുരുതരം

Published

|

Last Updated

കരിപ്പൂര്‍ | കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചത് 18 പേരാണെന്ന് ഔദ്യോഗികസ്ഥിരീകരണം. രണ്ട് ഗർഭിണികളും രണ്ട് കുട്ടികളുമടക്കം 15 പേരുടെ നില അതീവഗുരുതരമാണ്. 19 പേരാണ് അപകടത്തില്ർ മരിച്ചതെന്നായിരുന്നു പുറത്തു വന്ന റിപ്പോർട്ട്. മന്ത്രി കെ ടി ജലീൽ അടക്കമുള്ളവർ19 പേരാണെന്ന് സ്ഥരീകരിച്ചിരുന്നു. എന്നാൽ തിരിച്ചറിയാതിരുന്ന ഒരാൾ കരിപ്പൂരിൽ നിന്ന് പരുക്കേറ്റ് ആശുപത്രിയിൽ എത്തിച്ചയാളല്ലെന്നും, മറ്റ് അസുഖം ബാധിച്ച് മരിച്ചതാണെന്നും പിന്നീട് കണ്ടെത്തുകയായിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ച പെൺകുട്ടി  വിമാനാപകടത്തിൽ മരിച്ചതാണെന്ന് തെറ്റിദ്ധരിച്ചാണ് അധികൃതർ മരണം 19 എന്ന് ആദ്യം പറഞ്ഞത്. പിന്നീട് ഇത് ശരിയല്ലെന്നും രോഗം ബാധിച്ചാണ്    പെൺകുട്ടി മരിച്ചതെന്നും തെളിഞ്ഞു.  18 പേരാണ് കരിപ്പൂരിൽ മരിച്ചതെന്ന് മലപ്പുറം, കോഴിക്കോട് ജില്ലാ ഭരണകൂടമടക്കം സ്ഥിരീകരിച്ചു.

ഗുരുതര നിലയിലുള്ള ഗർഭിണികൾ കോഴിക്കോട് മിംസ്, മൈത്ര ആശുപത്രികളിലും കുട്ടികൾ മെഡിക്കൽ കോളേജിലെ മാതൃശിശു ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. മൈത്ര ആശുപത്രിയിലുള്ള ഗർഭിണിയായ ആയിഷ ഷംല (30)യുടെ നില ഗുരുതരമാണ്. പരുക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.

ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റണ്‍വേയില്‍ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് പതിച്ചത്.  ദുബൈ-കോഴിക്കോട് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്നലെ രാത്രി 7.41ഓടെയാണ് അപകടത്തില്‍ പെട്ടത്. ലാന്‍ഡിംഗ് നടത്തി റണ്‍വേയിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടെ വിമാനം തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കൊണ്ടോട്ടി കുന്നുംപുറം ഭാഗത്തേക്കാണ് വിമാനം പതിച്ചത്. വിമാനം മതിലില്‍ ഇടിച്ചു നില്‍ക്കുകയും രണ്ടായി പിളരുകയും ചെയ്തു. മുന്‍വാതിലിനും കോക്പിറ്റിനും ഇടയിലാണ് വിമാനം പിളര്‍ന്നത്. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 174 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

 

വിമാനത്താവളം ഉള്‍പ്പെടുന്ന പ്രദേശത്ത് കനത്ത മഴ പെയ്തു . ഇതുമൂലം പെെലറ്റിന് റൺവേ വ്യക്തമായി കാണാനായില്ല. രണ്ട് കിലോമീറ്റർ ദൂരം മാത്രമാണ് പെെലറ്റിന് കാണാൻ സാധിച്ചത് എന്നാണ് അറിയുന്നത്. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു. കേന്ദ്ര ദുരന്ത നിരവാരണ സേനയുടെ സംഘം വിമാത്താവത്തിലേക്ക് തിരിച്ചിട്ടുണ്ട്. പരുക്കേറ്റവരെ കൊണ്ടോട്ടിയിലേ റിലീഫ് ആശുപത്രിയിലേക്കും മഞ്ചേരി മെഡിക്കൽ കോളജിലേക്കും കോഴിക്കോട് മിംസ് ആശുപ്രിയിലേക്കുമാണ് കൊണ്ടുപോയത്.

വിവരങ്ങൾക്ക് കൺട്രോൾ റൂം തുറന്നു. നമ്പർ: 0483-219493. കോഴിക്കോട്, മലപ്പുറം കലക്ടർമാർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു.

 

---- facebook comment plugin here -----

Latest