Connect with us

Kerala

മഴയും വെളിച്ചക്കുറവും; പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം തത്കാലം നിര്‍ത്തിവെച്ചു

Published

|

Last Updated

ഇടുക്കി | മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പെട്ടിമുടിയില്‍ രക്ഷാദൗത്യം തത്കാലം നിര്‍ത്തിവെച്ചു. കനത്ത മഴയും വെളിച്ചക്കുറവും മൂലമാണ് രക്ഷാപ്രവര്‍ത്തനം നിര്‍ത്തിയത്. രക്ഷാപ്രവര്‍ത്തനം രാവിലെ പുനരാരംഭിക്കും. വൈദ്യുതി നിലച്ചതും പ്രതിസന്ധിയായി.

ദുരന്ത ഭൂമിയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഇതുവരെ 17 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അന്‍പതില്‍ അധികം ആളുകളെക്കുറിച്ച് ഇപ്പോഴും വിവരമില്ല. രക്ഷാപ്രവര്‍ത്തനം തുടരാന്‍ പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും തുടരാന്‍ ഒരു നിലക്കും സാധിക്കാത്ത ഘട്ടത്തിലാണ് തല്‍കാലം നിര്‍ത്തിവെക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് പെട്ടിമുടിയിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വന്‍ ദുരന്തമുണ്ടായത്. 30 മുറികളുള്ള നാല് ലയങ്ങള്‍ മണ്ണിടിച്ചിലില്‍ പൂര്‍ണമായും ഇല്ലാതായി. ഈ ലയങ്ങളില്‍ ആകെ 80 പേര്‍ താമസിച്ചിരുന്നു. 15 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ മൂന്നാറിലെയും കോലഞ്ചേരിയിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.