Connect with us

National

റിയയെ മുംബൈ പോലീസ് സഹായിക്കുന്നു; ബിഹാർ പോലീസ് സുപ്രിം കോടതിയിൽ

Published

|

Last Updated

ന്യൂഡൽഹി| സുശാന്ത് സിംഗ്  രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ മുംബൈ പോലീസിനെതിരെ ബിഹാർ പോലീസ് സുപ്രിം കോടതിയിൽ. ആരോപണവിധേയയായ റിയാ ചക്രബർത്തിയെ മുംബൈ പോലീസ് സഹായിച്ചതായും കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് തടസ്സം സൃഷ്ടിച്ചതായും ബിഹാർ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

തനിക്കെതിരായ കേസ് ബിഹാറിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്നാണ് റിയയുടെ ആവശ്യം. എന്നാൽ മുൻധാരണയോടെ ബിഹാർ പോലീസ് തനിക്കെതിരെ നീങ്ങുന്നുവെന്ന് വാദിക്കുന്നതല്ലാതെ റിയ ഇതിന് തെളിവൊന്നും കോടതിയിൽ സമർപ്പിച്ചിട്ടില്ലെന്നാണ് ബിഹാർ പോലീസിന്ർറെ വാദം.

റിയ സുശാന്തിനെ സാമ്പത്തികമായും മാനസികമായും ചൂഷണം ചെയ്‌തെന്നാരോപിച്ച് സുശാന്തിന്റെ പിതാവ് നൽകിയ പരാതിയിലാണ് ബിഹാർ പോലീസ് റിയക്കെതിരെ കേസെടുത്തത്.