Kerala
പെട്ടിമുടി ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടി

ഇടുക്കി | രാജമല പെട്ടിമുടി മണ്ണിടിച്ചില്‍ കുടങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനയി സര്‍ക്കാര്‍ വ്യമോസേനയുടെ സഹായം തേടി. മണ്ണിനടിയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പത്ത് പേരെ പരുക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചു. ഇനിയും 50ലേറെ പേര്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമസേന ആസ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞു. കാലാവസ്ഥ പരിഗണിച്ചാകും എയര്‍ ലിഫ്റ്റിംഗ് നടത്തുകയെ്ന്ന് റവന്യൂമന്ത്രി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള എല്ലാ ഇടപെടലുകളും നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം തൃശൂരില്‍ നിന്നുള്ള എന്‍ ഡി ആര്‍ എഫ് സംഘം സ്ഥലത്തേക്ക് തിരിച്ചു. പരുക്കേറ്റവരെ ചികിത്സിക്കുന്നതിന് അടിമാലി താലൂക്ക് ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കി.
മഴക്കെടുതികള്‍ രൂക്ഷമായിരിക്കെ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നേരത്തെ പ്രഖ്യാപിച്ച മലപ്പുറത്തിന് പുറമെ ഇടുക്കി, വയനാട് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചത്. വയനാട്ടിലെ മേപ്പാടി, വൈത്തിരി ഭാഗങ്ങളിലും ഉരുള്‍പൊട്ടലുണ്ടായതായാണ് റിപ്പോര്‍ട്ട്.