Connect with us

Kerala

മഴ ഇന്ന് കൂടുതല്‍ കനക്കും; മലപ്പുറത്ത് റെഡ് അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും കനത്തമഴ. അതിതീവ്ര മഴ പ്രതീക്ഷിക്കുന്ന മലപ്പുറത്ത് റെഡ് അലര്‍ട്ട് പ്രഖ്യാച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും കോട്ടയത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയാറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. തീരദേശ മേഖലകളിലും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ മേഖലയിലുള്ളവരോട് മാറിതാമസിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ പ്രളയ സാധ്യതയുണ്ടെന്ന് കേന്ദ്രജല കമ്മീഷന്‍ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇടുക്കി, ഇടമലയാര്‍ ഡാമുകളിലും പാലക്കാട് ഭവാനിപ്പുഴയിലും വന്‍തോതില്‍ ജലനിരപ്പ് ഉയരുമെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ടായിരുന്നു.

 

---- facebook comment plugin here -----

Latest