Connect with us

National

കടല്‍ക്കൊല കേസില്‍ മത്സ്യതൊഴിലാളികള്‍ക്ക് കക്ഷി ചേരാനാകില്ല; സുപ്രീം കോടതി രജിസ്ട്രി

Published

|

Last Updated

ന്യൂഡല്‍ഹി |  കടല്‍ക്കൊല കേസില്‍ കക്ഷി ചേരാനായി എട്ട് മത്സ്യ തൊഴളിലാളികളടക്കം പത്തോളം പേര്‍ നല്‍കിയ അപക്ഷേ തുറന്നകോടതിയില്‍ ലിസ്റ്റ് ചെയ്യാനാകില്ലെന്ന് സുപ്രീകോടതി രജിസ്ട്രി. കേസില്‍ നേരത്തെ കക്ഷി അല്ലാതിരുന്നവരെ പുതുതായി ഉള്‍പ്പെടുത്താനാകില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

രാജ്യാന്തര ട്രിബ്യുണലിന്റെ തീര്‍പ്പിന്റെ പശ്ചാത്തലത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കടല്‍കൊല കേസിന്റെ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സെന്റ് ആന്റണീസ് ബോട്ടില്‍ ഉണ്ടായിരുന്ന എട്ട് മത്സ്യ തൊഴിലാളികളും ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച അജേഷ് പിങ്കിയുടെ ബന്ധുവും ബോട്ടില്‍ ഉണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത മത്സ്യ തൊഴിലാളി പ്രിജിന്റെ അമ്മയും സുപ്രീം കോടതിയെ സമീപിച്ചത്.

തങ്ങളുടെ വാദം കേള്‍ക്കാതെ സുപ്രീം കോടതിയിലെ കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകന്‍ യാഷ് തോമസ് മണ്ണുള്ളി മുഖേനെ ഇവര്‍ രജിസ്ട്രിയെ സമീപിച്ചത്. എന്നാല്‍ അഭിഭാഷകന്‍ ഇ മെയില്‍ വഴി നല്‍കിയ അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി രജിസ്ട്രി അറിയിച്ചിരിക്കുന്നത്.

 

---- facebook comment plugin here -----

Latest