National
സാമുദായിക സംഘര്‍ഷമുണ്ടാക്കുന്ന വാക്കുകള്‍ അയല്‍രാജ്യം ഉപേക്ഷിക്കണമെന്ന് ഇന്ത്യ

ന്യൂഡൽഹി| അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ പാകിസ്ഥാന്റെ രൂക്ഷവിമര്‍ശനത്തെ ഇന്ത്യ തള്ളികളഞ്ഞു. സാമുദായിക സംഘര്‍ഷമുണ്ടാക്കുന്ന വാക്കുകള്‍ അയല്‍രാജ്യം ഉപേക്ഷിക്കണമെന്നും ഇന്ത്യ പറഞ്ഞു.
ഇന്ത്യയുടെ കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടുന്നത് നിര്‍ത്തണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ഇസ്ലാമിക രാജ്യമായ പാകിസ്ഥാന്‍ നടത്തിയ പ്രസ്താവന തങ്ങള്‍ കണ്ടു. അതിര്‍ത്തി കടന്നുള്ള ഭീകരത നടപ്പാക്കുകയും സ്വന്തം നൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഒരു രാജ്യത്തിന്റെ നിലപാട് അത്ഭുതകരമാണ്. കൂടാതെ ഇത്തരം അഭിപ്രായങ്ങള്‍ ഖേദകരമാണെന്നും ശ്രീവാസ്തവ പറഞ്ഞു.
അയോധ്യയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനെ പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
---- facebook comment plugin here -----