Connect with us

National

അഴിമതിക്കേസില്‍ കേന്ദ്രമന്ത്രിക്ക് ആശ്വാസവിധി

Published

|

Last Updated

ജയ്പൂര്‍| കോപ്പറേറ്റീവ് സൊസൈറ്റി അഴിമതി കേസില്‍ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ്ങിന് ആശ്വസം. അഴിമതിക്കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിനെ നിയമിക്കണമെന്ന അഡീഷനല്‍ ജില്ലാ കോടതി ഉത്തരവിന് രാജസ്ഥാന്‍ ഹൈക്കോടതി സ്‌റ്റേ വിധിച്ചു.ജസ്റ്റിസ് സതീഷ് ചന്ദ്ര വര്‍മ്മ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

അഴിമതിക്കേസില്‍ ശെഖാവത്ത് ഉള്‍പ്പെടെ നിരവധി പേര്‍ പ്രതികളാണ്. ഇവര്‍ക്കെതിരേ എസ്ഒജി അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ശെഖാവത്തിനെതിരേ ലഭിച്ച പരാതിയൊടൊപ്പം തന്നെ ആരോപണം നേരിടുന്ന കേവല്‍ ചന്ദ് ദക്കാലിയെക്കിരേയുള്ള ക്രിമനില്‍ പരാതിയിലും കോടതി വാദം കേട്ടിരുന്നു. പ്രതികള്‍ക്കെതിരേ പ്രത്യേക ആരോപണങ്ങളുണ്ടെന്നും കീഴ്‌ക്കോടതി ഉത്തരവില്‍ വാദം കേള്‍ക്കണ്ടതുണ്ടെന്നും ദകകാലിയയുടെ അഭിഭാഷകന്‍ പറഞ്ഞു.

സജ്ഞീവനി സഹകരണ ക്രെഡിറ്റ് സൊസൈറ്റി അഴിമതിക്കേസില്‍ നവപ്രഭ പ്രൈമറ്റ് ലിമിറ്റഡുമായുള്ള പണമിടപാട് സംബന്ധിച്ച പരാതി എസ്ഒജി അന്വേഷിക്കണമെന്ന് അഡീഷണല്‍ ജില്ലാ ജഡ്ജി കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.

ശെഖാവത്തുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന നവപ്രഭ ബില്‍ഡ്‌ടെക് ലിമിറ്റഡിന്റെ ഷെയര്‍ഹോള്‍ഡര്‍ ഡയറക്ടറാണ് ദക്കാലിയ. സജ്ഞീവനി ക്രഡിറ്റ് സഹകരണ സൊസൈറ്റയില്‍ നിന്ന് 900 കോടിയുടെ അഴിമതിയാണ് ശെഖാവത്ത് നടത്തിയതെന്നാണ് ആരോപണം.

Latest