Connect with us

National

മനോജ് സിന്‍ഹ ജമ്മു കാശ്മീര്‍ ലഫ്. ഗവര്‍ണര്‍

Published

|

Last Updated

ശ്രീനഗര്‍ | ജമ്മു കാശ്മീരിന്റെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറായി മനോജ് സിന്‍ഹയെ നിയമിച്ചു. ഇതുസംബന്ധിച്ച് രാഷ്ട്രപതി ഉത്തരവിറങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുൻ കേന്ദ്ര മന്ത്രിയാണ് മനോജ് സിൻഹ. നിലവിലെ ലഫ്. ഗവര്‍ണര്‍ ഗിരീഷ് ചന്ദ്ര മര്‍മു രാജിവെച്ച ഒഴിവിലാണ് നിയമനം. മര്‍മുവിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പദവിയില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായാണ് മര്‍മു രാജിവെച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Latest