Connect with us

International

രാമക്ഷേത്ര ശിലാസ്ഥാപനം: ഇന്ത്യന്‍ മുസ്ലിംകളെ അപമാനിക്കലിന്റെ മറ്റൊരു ദിനമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് നടത്തിയ ശിലയിടല്‍ ചടങ്ങിനെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്, “ഇന്ത്യയിലെ മുസ്ലിംകളെ അപമാനിക്കലിന്റെ മറ്റൊരുദിനം” എന്നാണ്.ജമ്മു കശ്മീരിന്റെ പ്രത്യേകാധികാരം എടുത്തുകളഞ്ഞ തിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ തന്നെയാണ് ഈ ചടങ്ങും സഘടിപ്പിച്ചതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. കൊവിഡ് വ്യാപനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്ത്‌നില്‍ക്കുന്‌പോഴും പ്രധാനമന്ത്രിനരേന്ദ്ര മോദി ബാബരി മസ്ജിദ് ധ്വംസനം ആഘോഷിക്കുകയാണെന്നും വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലേഖനം കുറ്റപ്പെടുത്തുന്നു.ഇന്ത്യയിലെ മുസ്ലിം സമൂഹംഈ സംഭവവികാസങ്ങളെ ആശങ്കയോടെയാണ് നോക്കിക്കാണുന്നതെന്ന് വാഷിംഗ്ടണിന്റെ റിപ്പോര്‍ട്ടിലും പറയുന്നു. 200 ദശലക്ഷത്തോളം മുസ്ലിംകള്‍ ഇന്ത്യയില്‍ താമസിക്കുന്നുണ്ടെങ്കിലുംജനസംഖ്യയുടെ 14 ശതമാനംമാത്രമേ വരൂ.

തൊഴില്‍, പാര്‍പ്പിടം എന്നിവയില്‍ വിവേചനം നേരിടുന്ന അവര്‍, സാമൂഹികസാമ്പത്തിക പുരോഗതിയുടെകാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്നു. ഇപ്പോള്‍ രണ്ടാം തരം പൗരന്മാരായി മാറുമോയെന്ന ആശങ്കയും ഭയപ്പാടുമാണ് മുസ്ലിംകള്‍ക്കുള്ളതെന്നും റിപ്പോര്‍ട്ട്‌വിശദമാക്കുന്നു.

“ഹിന്ദു ദേശീയതയുടെ അടിത്തറ ഉറപ്പിക്കുന്ന വാഗ്ദാനവുമായി പള്ളിയുടെ അവശിഷ്ടങ്ങള്‍ക്കുമേല്‍ മോദി ക്ഷേത്രംപണിയുന്നു”വെന്ന് ന്യൂയോര്‍ക്ക്‌ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.”ഹിന്ദു ദേശീയവാദികളുടെ വര്‍ഷങ്ങളായ പ്രവര്‍ത്തനത്തിന്റെ വിജയ നിമിഷത്തില്‍,നരേന്ദ്ര മോദി അയോധ്യയിലെതകര്‍ന്ന പള്ളിയുടെ സ്ഥലത്ത് പുതിയ ക്ഷേത്രത്തിന് ആചാര പരമായ അടിസ്ഥാനശില പാകി”യെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ മതേതര അടിത്തറ കൂടുതല്‍ വ്യക്തമായ ഹിന്ദുത്വത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ തെളിവാണിതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Latest