Connect with us

Kerala

സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴക്ക് സാധ്യത; ഡാമുകള്‍ നിറഞ്ഞു കവിയും

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് പെരിയാര്‍ തടത്തില്‍ നാലുദിവസം വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ ജലക്കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി. ഇടുക്കി, ഇടമലയാര്‍ ഡാമുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാനിടയുണ്ട്. പാലക്കാട് ഭവാനിയില്‍ അപകടകരമാംവിധം വെള്ളപ്പൊക്കമുണ്ടാകുമെന്നും ജലകമ്മിഷന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

ഇടുക്കി, വയനാട് ജില്ലകളില്‍ അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു ജില്ലകളിലും രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തി. പാലക്കാട് , മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

Latest