Connect with us

Gulf

അജ്മാനില്‍ വന്‍ അഗ്നിബാധ; മലയാളികളുടെത് ഉൾപ്പെടെ നിരവധി കടകള്‍ കത്തി നശിച്ചു

Published

|

Last Updated

അജ്മാന്‍ | അജ്മാനിലെ ഇറാനിയന്‍ മാര്‍ക്കറ്റിലുണ്ടായ വന്‍ അഗ്നിബാധയില്‍ നിരവധി കടകള്‍ കത്തിനശിച്ചു. മുന്നൂറിലധികം കടകളുള്ള മാര്‍ക്കറ്റിലാണ് തീപ്പിടുത്തമുണ്ടായത്. മലയാളികളുടെ കടകളും അഗ്നിക്കിരയായിട്ടുണ്ട്.

150ലേറെ കടകള്‍ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. ഇതില്‍ 25 കടകള്‍ മലയാളികളുടേതാണ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. തീപ്പിടിത്തതിന്റെ കാരണം വ്യക്തമല്ല .

ലക്ഷക്കണക്കിന് ദിര്‍ഹത്തിന്റെ നാശനഷ്ടമാണ് ഉണ്ടായത്. സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ അടിയന്തര ഇടപെടല്‍ തീപ്പിടുത്തത്തിന്റെ വ്യാപ്തി കുറച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

---- facebook comment plugin here -----

Latest