Connect with us

International

ശ്രീലങ്കയിൽ പാർലിമെന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

Published

|

Last Updated

കൊളംബോ| ശ്രീലങ്കയിൽ പാർലിമെന്ർറ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. രണ്ട് പ്രാവശ്യം നീട്ടിവെച്ച തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത് . രാജ്യമെമ്പാടുമുള്ള പോളിംഗ് സ്‌റ്റേഷനുകളിൽ മാസ്‌ക് ധരിച്ച് ശാരീരിക അകലം പാലിച്ച് കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.  തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 7,50,000 ശ്രീലങ്കക്കാരാണ് ഈ വർഷം പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്തത്.

25 അംഗ പാർലിമെന്റിലെ 196 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ശേഷിക്കുന്ന 26 സീറ്റുകൾ ഓരോ പാർട്ടിക്കും ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ വീതിച്ചുനൽകും. 1.6 കോടി വോട്ടർമാരുടെ അംഗീകാരം തേടി 7,452 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. കൊവിഡ് സാഹചര്യത്തിൽ മൂന്ന് തവണ മാറ്റിവച്ച വോട്ടെടുപ്പ് രാത്രി എട്ട് വരെ നീട്ടിയിട്ടുണ്ട്. നാളെ രാവിലെ വോട്ടെണ്ണൽ ആരംഭിക്കും.

പ്രസിഡൻറ് ഗോതഭയ രാജപക്‌സെയും പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയും നേതൃത്വം നല്കുന്ന ശ്രീലങ്ക പീപ്പിൾസ് പാർട്ടി(എസ് എൽ പി പി) വൻ വിജയം നേടുമെന്നാണ് അനുമാനം. മഹിന്ദ, അദ്ദേഹത്തിൻറെ മൂത്ത മകൻ നാമൽ, മഹിന്ദയുടെ മൂത്ത സഹോദരൻ ചമാൽ, മഹീന്ദയുടെ അനന്തിരവന്മാരായ ശശീന്ദ്ര, നിപുണ രണവാകെ എന്നിങ്ങനെ അഞ്ച് പേരാണ് രാജപക്‌സെ കുടുംബത്തിൽനിന്ന് മത്സരിക്കുന്നത്.