Connect with us

Gulf

തടവുകാർക്ക് ദുബൈ പോലീസ് 15 ലക്ഷം ദിർഹമിന്റെ ടിക്കറ്റ് നൽകി

Published

|

Last Updated

ദുബൈ | തടവുകാരുടെ തിരിച്ചുപോക്ക് സുഗമമാക്കുന്നതിനും ശിക്ഷ പൂർത്തിയാകുമ്പോൾ യാത്രാനടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായി പോലീസിലെ ജനറൽ ശിക്ഷാ, തിരുത്തൽ സ്ഥാപനങ്ങളുടെ വകുപ്പ് പദ്ധതിയൊരുക്കി.

നിങ്ങളുടെ മടങ്ങിവരവ് ഒരു കടമയാണ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ 1,145 തടവുകാർക്ക് (പുരുഷന്മാരും സ്ത്രീകളും) 1,479,010 ദിർഹമിന്റെ ടിക്കറ്റ് നൽകാൻ വകുപ്പിന് കഴിഞ്ഞതായി ദുബൈ പൊലീസിലെ ജനറൽ ശിക്ഷാ, വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി അൽ ഷമാലി പറഞ്ഞു. ദുബൈ പോലീസിന്റെ പങ്കാളികളുമായും മനുഷ്യസ്നേഹികളുമായും സഹകരിച്ചാണ് ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഇത്രയും തുക ചിലവഴിച്ചത്.

ഈ സംരംഭം തടവുകാരെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കുന്നതിനും പ്രത്യേകിച്ചും കോവിഡ് സമയത്ത് അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ദുബൈ പോലീസിന്റെ താൽപ്പര്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിശദീകരിച്ചു.

ട്യൂഷൻ ഫീസ്, റെസിഡൻഷ്യൽ ചാർജുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ബ്ലഡ് മണി എന്നിവ നിറവേറ്റുന്നതിനും ഭക്ഷണ സഹായം നൽകുന്നതും ഈദ് വസ്ത്രങ്ങളും സ്‌കൂൾ ബാഗുകളും വിതരണം ചെയ്യുന്നത്തിനും ഈ പദ്ധതി വഴി സാധിക്കുന്നുണ്ട്. അൽ ഷമാലി കൂട്ടിച്ചേർത്തു.

Latest